വിവോ Y93s സ്മാര്‍ട്ട്‌ഫോണ്‍ ചൈനീസ് വിപണിയിലെത്തി

വിവോ Y93s സ്മാര്‍ട്ട്‌ഫോണ്‍ ചൈനീസ് വിപണിയിലെത്തി. 1698 യുവാന്‍ (ഏകദേശം 17758 രൂപ) വിലയുള്ള ഫോണ്‍ അറോറ ബ്ലൂ, അറോറ റെഡ്, സ്റ്റാറി നൈറ്റ് ബ്ലാക്ക്, ചുവപ്പ് എന്നീ നിറങ്ങളില്‍ ലഭിക്കും

. കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്   ചിപ് സെറ്റില്‍ വ്യത്യാസമുണ്ട് ചൈനീസ് വിപണിയിലുള്ള വിവോ Y93-ന് സമാനമാണ് Y93s. എന്നാല്‍ Y93s-ല്‍ ഉപയോഗിച്ചിരിക്കുന്ന ചിപ് സെറ്റില്‍ വ്യത്യാസമുണ്ട്. മാത്രമല്ല ഇന്റേണല്‍ സ്റ്റോറേജും കൂടതലാണ്. ഇവ മാറ്റിനിര്‍ത്തിയാല്‍ Y93-ഉം Y93s-ഉം തമ്മില്‍ കാര്യമായ വ്യത്യാസമില്ല. വാട്ടര്‍ഡ്രോപ് നോച് HD+ 6.2 ഇഞ്ച് വാട്ടര്‍ഡ്രോപ് നോച് സ്‌ക്രീനാണ് ഫോണിലുള്ളത്. റെസല്യൂഷന്‍ 720×1520 പിക്‌സല്‍സ് ആണ്. ആസ്‌പെക്ട് റേഷ്യോ 19:9. മീഡിയടെക് MT6762 (ഹെലിയോ P22)-ല്‍ പ്രവര്‍ത്തിക്കുന്ന വിവോ Y93s-ല്‍ 4GB റാം, 128GB സ്‌റ്റോറേജ് എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും. സ്‌നാപ്ഡ്രാഗണ്‍ 439 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവോ Y93-ല്‍ 4GB റാമും 64GB സ്‌റ്റോറേജുമാണുള്ളത്. മറ്റൊരു പ്രത്യേകത ഫണ്‍ടച്ച് OS 4.5 UI-യോട് കൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിവോ Y93s-ന്റെ മറ്റൊരു പ്രത്യേകത. പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. f/2.2 അപെര്‍ച്ചറോട് കൂടിയ 13 MP പ്രൈമറി ക്യാമറ, f/2.4 അപെര്‍ച്ചറോട് കൂടിയ 2MP സെക്കന്‍ഡറി സെന്‍സര്‍ എന്നിവയാണവ. f/1.8 അപെര്‍ച്ചറോട് കൂടിയ 8MP ക്യാമറയാണ് മുന്നിലുള്ളത്.   പ്രധാന ആകര്‍ഷണങ്ങള്‍ ഫെയ്‌സ് അണ്‍ലോക്ക് സംവിധാനമുണ്ടെങ്കിലും ഫിംഗര്‍പ്രിന്റ് റീഡര്‍ ഇല്ലാത്തത് പോരായ്മയാണ്. ഇരട്ട സിം കാര്‍ഡുകള്‍, 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, ജിപിഎസ്, OTG, 4030 mAh ബാറ്ററി എന്നിവയാണ് വിവോ Y93s-ന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. 155.11×75.09×8.28 mm ആണ് ഫോണിന്റെ വലുപ്പം. ഭാരം 163.5 ഗ്രാം.

Leave a Reply

Your email address will not be published. Required fields are marked *